തൃപ്പൂണിത്തുറ സ്ഫോടത്തിലെ ദുരിത ബാധിതർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നിരവധി കുടുംബങ്ങളാണ് ഹർജി സമർപ്പിക്കുന്നത്. സംഭവത്തിൽ തൃപ്പൂണിത്തുറ നഗരസഭയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചേക്കും.
നഷ്ടപരിഹാരം വേഗത്തിലാക്കുക, ഇതിനായി ഹൈക്കോടതിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിക്കുക. , അപകടകരമായ വെടിക്കെട്ടുകൾ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദുരിത ബാധിതർ ഹൈക്കോടതിയെ സമീപിക്കുന്നത്.
സർക്കാർ നടപടികളിലെ മെല്ലെപ്പോക്ക് ദുരിതാശ്വാസം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ തൃപ്പൂണിത്തുറ നഗരസഭ തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചേക്കും.
എഞ്ചിനീയറിംഗ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് നേരത്തെ റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. മജിസ്റ്റീരിയൽ ഷണവും തുടരുകയാണ്. ഒളിവിൽ പോയവർക്ക് വേണ്ടി വ്യാപക പരിശോധനയിലാണ് പൊലീസ്.