Share this Article
തൃശൂര്‍ കുറുമാലി പുഴയില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു
Thrissur student dies after falling into Kurumali river

തൃശൂര്‍ കൊടകര ആറ്റപ്പിള്ളി പാലത്തിന് സമീപം കുറുമാലി പുഴയിൽ വീണ് വിദ്യാർത്ഥിനി മരിച്ചു.കല്ലേറ്റുംകര ചെമ്പോത്ത് വീട്ടിൽ ഹാഷിമിൻ്റെ മകൾ 13 വയസുള്ള ഫാത്തിമ തൻസിൽ ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ആറ്റപ്പിള്ളി ക്ഷേത്ര കടവിലാണ്  സംഭവം. മറ്റത്തൂരിലുള്ള ബന്ധുവീട്ടിൽ എത്തിയ ഇവർ വീട്ടുകാരോടൊപ്പംപുഴ കാണാൻ എത്തിയതായിരുന്നു. കടവിലെ പടവുകളിൽ ഇറങ്ങുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.

പുഴയിൽ മുങ്ങിപോയ കുട്ടിയെ രക്ഷപ്പെടുത്താൻ കൂടെയുണ്ടായിരുന്ന സ്ത്രീകൾക്ക് കഴിഞ്ഞില്ല. ഇവരുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുതുക്കാട് നിന്ന് ഫയർഫോഴ്‌സും കൊടകര പോലീസും സ്ഥലത്തെത്തി തിരിച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കിട്ടിയത്.ഉടൻ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് ഫാത്തിമ.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories