Share this Article
ആളെക്കൊല്ലി ആന ബേലുര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍
Belur Makhna after killing a human being is again in the inhabited area

വയനാട്ടിലെ ആളെക്കൊല്ലി ആന ബേലുര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍. മരക്കടവിലെത്തിയ ആന കബനി പുഴ വഴി കര്‍ണാടക ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ്  ആനയെത്തിയത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം യോഗം ചേരും.ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. അതേസമയം വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്ത സര്‍ക്കാരുകളുടെ നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ രാപ്പകല്‍ സമരവും ഇന്നാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories