Share this Article
തൃശൂരില്‍ യുവ സംവിധായകനെ ബ്ലേഡ് കത്തികൊണ്ട് ആക്രമിച്ച് പണം കവര്‍ന്നു
In Thrissur, the young director was attacked with a blade knife and robbed of money

തൃശൂരില്‍ യുവ സംവിധായകനെ ബ്ലേഡ്  കത്തികൊണ്ട് ആക്രമിച്ച് പണം കവര്‍ന്നു. മുപ്ലിയം സ്വദേശി ലിജീഷിന് നേരെയാണ് ആക്രമണം നടന്നത്. എം.ഒ റോഡിലെ തട്ടുകടക്ക് സമീപം  ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം.

തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു സംവിധായകന്‍. ഇതിനിടെ രണ്ട് പേര്‍ ചേര്‍ന്ന് ലിജീഷിന്‍റെ    കഴുത്തിന് പുറകിലും ഇടത് പള്ളയിലും കത്തികൊണ്ട് വരഞ്ഞ് പരിക്കേൽപ്പിച്ച ശേഷം പോക്കറ്റിലുണ്ടായിരുന്ന നൂറ് രൂപ ബലമായി എടുത്ത് കൊണ്ട് പോവുകയായിരുന്നു.

ആക്രമണം നടത്തിയ ചങ്ങനാശ്ശേരി സ്വദേശി ഷിജു, മുതുവറ സ്വദേശി ലിജോ മോൻ എന്നിവരെ പോലീസ് പിടികൂടി. പരിക്കേറ്റ സംവിധായകന്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories