Share this Article
എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി KSEB; 30 ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
KSEB in Ernakulam Collectorate has pulled the fuse; 30 offices were disrupted

വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി. ഇതോടെ 30 ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. 13 ഓഫീസുകളുടെ ഫ്യൂസാണ് ഊരിയത്.

അഞ്ചുമാസത്തെ കുടിശ്ശികയായ 42 ലക്ഷം രൂപയാണ് കളക്ടറേറ്റ് കെഎസ്ഇബിക്ക് നല്‍കാനുള്ളത്. മൈനിംഗ് ആന്റ് ജിയോളജി, ലേബര്‍ ഓഫീസ്, ഓഡിറ്റ് ഓഫീസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഓഫീസ് തുടങ്ങിയവയുടെ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായത്. വിദ്യാഭ്യാസ വകുപ്പിന് മാത്രം തൊണ്ണൂറായിരത്തിന് മുകളിലാണ് കുടിശിക വന്നിരിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories