Share this Article
തൃശ്ശൂര്‍ ചാവക്കാട് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു
Thrissur Chavakkad car lost control and hit the divider

തൃശ്ശൂര്‍ ചാവക്കാട് തങ്ങൾപടിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു. അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ അഞ്ച് പേർക്ക് പരിക്കേറ്റു. ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ തങ്ങൾപടി പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം..

നിയന്ത്രണം വിട്ട  കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ ജാനു , സംഗീത, പ്രേമൻ , അനന്തു കൃഷ്ണൻ , അനന്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അണ്ടത്തോടുള്ള ആംബുലൻസ്, പ്രവർത്തകരും, നാട്ടുകാരും ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories