Share this Article
ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു
വെബ് ടീം
posted on 20-02-2024
1 min read
Woman died after shawl she wear got tangled in the grinder

ഒറ്റപ്പാലം: തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാൾ ഗ്രൈൻഡറിൽ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. മീറ്റ്ന വിജയമന്ദിരത്തിൽ രജിത (40) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഭർത്താവ് വിജയരാഘവൻ മീറ്റ്നയിൽ നടത്തുന്ന ഹോട്ടലിൽ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം.

രജിതയുടെ കഴുത്തിലുണ്ടായിരുന്ന ഷാൾ, പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്രൈൻഡറിലെ ചിരവയിൽ കുരുങ്ങുകയായിരുന്നു. സംഭവസമയത്തു വിജയരാഘവൻ പുറത്തു പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തിയത്. മക്കൾ:അഞ്ജു, മഞ്ജു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories