Share this Article
വടക്കേക്കാട് മണികണ്‌ഠേശ്വരത്ത് മാരകായുധങ്ങളുമായി എത്തിയ സംഘം യുവാക്കളെ ആക്രമിച്ചു
A group of armed men attacked the youth in Manikandeswaram in the north

തൃശ്ശൂര്‍ വടക്കേക്കാട് മണികണ്ഠേശ്വരത്ത് മാരകായുധങ്ങളുമായി എത്തിയ സംഘം യുവാക്കളെ ആക്രമിച്ചു. വടക്കേക്കാട് കല്ലൂർ സ്വദേശികളായ  കിഷോർ, അഫാസ്, അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. 

വടക്കേക്കാട് നിന്നും നാലാംകല്ലിലേക്ക്  ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ  മണികണ്ഠേശ്വരത്തെ ഇട റോഡിൽ നിന്നും യുവാക്കൾ സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്നെത്തിയ സംഘം  ആക്രമിക്കുകയായിരുന്നെന്ന് പറയുന്നു.

കാറിലും ബൈക്കിലുമായെത്തിയ പതിനഞ്ചോളം വരുന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് യുവാക്കൾ പറഞ്ഞു. വടിവാൾ, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ചാണ്  ആക്രമിച്ചത്. വാൾ കൊണ്ടുള്ള വീശലിൽ യുവാക്കളിൽ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

വാളിന്റെ പിടി ഉപയോഗിച്ച്  തലയ്ക്ക് അടിച്ചതായും ഇടികട്ട കൊണ്ട് നെഞ്ചിലേക്ക് ഇടിച്ചതായും പറയുന്നു.  പരിക്കേറ്റവരെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട്  തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  വടക്കേക്കാട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories