Share this Article
ലോറിയിടിച്ച് കാല്‍ നടയാത്രികനായ മധ്യവയസ്‌കന് ദാരുണാന്ത്യം
A middle-aged pedestrian met a tragic end after being hit by a lorry

തൃശ്ശൂർ പുഴക്കലിൽ ലോറിയിടിച്ച് കാൽ നടയാത്രികനായ മധ്യവയസ്കന്  ദാരുണാന്ത്യം.പുങ്കുന്നം കാനാട്ടുകര സ്വദേശി 66 വയസ്സുള്ള   രാമകൃഷ്ണന്‍ ആണ് മരിച്ചത്‌. രാവിലെ എട്ടേകാലോടെ  പുഴക്കല്‍ പാടത്ത് വെച്ച്  സംസ്ഥാന പാത മുറിച്ചു കടക്കുന്നതിനിടെയായിരുന്നു  അപകടം.

തൃശുർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് ചരക്കുമായി സഞ്ചരിച്ചിരുന്ന ലോറി രമകൃഷ്ണനെ ഇടിക്കുകയായിരുന്നു.  തലക്ക് ഗുരുതരമായി  രാമകൃഷ്ണന്നെ മുതുവറ ആക്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂര്‍ അശ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories