കേരളത്തിലെ ആദ്യത്തെ വൈഫൈ ക്യാമ്പസ് ആയി കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്. പദ്ധതിയുടെ ഉദ്ഘാടനം എളമരം കരീം എം പി നിർവഹിച്ചു.
എളമരം കരീം എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ വിനിയോഗിച്ച് ബിഎസ്എൻഎല്ലിന്റെ സഹകരണത്തോടെയാണ് കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൗജന്യ വൈഫൈ പദ്ധതി നടപ്പാക്കിയത്.
വിദ്യാർത്ഥികൾക്ക് സൗജന്യ വൗച്ചർ നൽകിയാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത്.ഗവേഷണ വിദ്യാർത്ഥികൾക്കും അതിഥികൾക്കും പ്രത്യേക വൗച്ചറുകൾ നൽകും. തുടക്കത്തിൽ വിദ്യാർഥികൾക്ക് 300 mb ഡാറ്റ ഉപയോഗപ്പെടുത്താം.
പിന്നീട് അക്കാദമിക്കാവശ്യങ്ങൾ മുൻനിർത്തി ഇതിൽ മാറ്റം വരുത്തും.വിദ്യാർത്ഥികളുടെ പഠന നിലവാരമുയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എളമരം കരീം എംപി പറഞ്ഞു. അഹമ്മദ് ദേവർകോവിൽ എം എൽ എ കോഴിക്കോട് കോർപ്പറേഷൻ ഡോ. ബീന ഫിലിപ്പ്, പ്രിൻസിപ്പൽ ഡോ പ്രിയ. പി എന്നിവർ പരിപാടിയിൽ സന്നിഹിതരായി.