ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പി. രാജീവ്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ സാഹചര്യവും അഗ്‌നി സുരക്ഷയും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളുടെ പുരോഗതിയും മന്ത്രി നേരിട്ട് വിലയിരുത്തി.പ്ലാന്റ് സന്ദര്‍ശിച്ച ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു.
തീപിടിത്തമുണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് പഠിച്ചശേഷം നടപ്പിലാക്കാന്‍ നിര്‍ദേശിച്ച കാര്യങ്ങളുടെ പുരോഗതി വിലയിരുത്താനാണ് ബ്രഹ്‌മപുരത്ത് മന്ത്രിയുടെ നേതൃത്വത്തിലുളള സംഘം എത്തിയത്.
ബയോ മൈനിംഗ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കി. ജൂണ്‍ മാസത്തോടെ 30 ശതമാനം അവശിഷ്ടങ്ങള്‍ മാറ്റാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങള്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ എല്ലായിടത്തും എത്തിച്ചേരുന്നതിനുള്ള റോഡ് സൗകര്യം 85 ശതമാനം പൂര്‍ത്തിയാക്കി. ഉള്‍വശത്തേക്കുള്ള റോഡുകളും രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും.നിലവിലുള്ള റോഡുകളില്‍ ഫയര്‍ എന്‍ജിന്‍ എത്തുന്നതിന് പര്യാപ്തമാണോ എന്ന് അടുത്ത ദിവസം പരിശോധിക്കും. നിലവില്‍ 21 നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള 50 ടണ്‍ ശേഷിയുള്ള രണ്ട് ബിഎസ്എഫ് പ്ലാന്റുകള്‍ മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കും. 100 ടണ്‍ മാലിന്യം ഇതുവഴി സംസ്‌ക്കരിക്കാന്‍ കഴിയും. കോര്‍പ്പറേഷന്റെ വിന്‍ഡ്രോ പ്ലാന്റ് അറ്റകുറ്റപ്പണിയും ഉടന്‍ ആരംഭിക്കും.
ഇവിടെയും 50 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാന്‍ കഴിയും. കോര്‍പ്പറേഷന്റെ വിന്‍ഡ്രോ പ്ലാന്റ് അറ്റകുറ്റപ്പണിയും ഉടന്‍ ആരംഭിക്കും. ഇവിടെ 50 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാന്‍ കഴിയും.ബിപിസിഎല്ലിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും.ബ്രഹ്‌മപുരം പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കോര്‍ കമ്മിറ്റി അവലോകനം ചെയ്യും. രണ്ടാഴ്ചയ്ക്ക് ശേഷം മോക്ക് ഡ്രില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.