Share this Article
ഇത്തവണ എറണാകുളം ജില്ലയില്‍ SSLC പരീക്ഷയെഴുന്നത് 32,530 പേര്‍
This time 32,530 candidates are appearing for the SSLC exam in Ernakulam district

ഇക്കൊല്ലം എറണാകുളം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുന്നത് 32,530 പേര്‍. പരീക്ഷാ നടത്തിപ്പിന് ആവശ്യമുള്ള അധ്യാപകരെ നിയോഗിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ചോദ്യപേപ്പര്‍ വിതരണത്തിനായി ക്ലസ്റ്ററുകള്‍ തിരിച്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 

എറണാകുളം ജില്ലയില്‍ എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം എന്നീ നാല് വിദ്യാഭ്യാസ ജില്ലകളിലായി ആകെ 32,530 റഗുലര്‍ കുട്ടികള്‍കളും 9 സ്വകാര്യ വിദ്യാര്‍ഥികളും ആണ് പരീക്ഷ എഴുതുന്നത്.

എല്ലാ ദിവസവും രാവിലെ 9.30 ന് ആരംഭിക്കുന്ന വിധത്തിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. 51 ക്ലസ്റ്ററുകളിലായി തിരിച്ചിട്ടുളള പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യ പേപ്പറുകള്‍ ജില്ലയിലെ വിവിധ ട്രഷറികളിലും ആലുവ വിദ്യാഭ്യാസ ജില്ലയിലെ 9 ക്ലസ്റ്ററുകളിലെ ബാങ്കുകളിലും കോതമംഗലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന മാമലകണ്ടം ഗവണ്മെന്റ് ഹൈസ്‌ക്കൂളിലെ സ്‌ക്കൂളിലും സൂക്ഷിക്കും. 

ജില്ലയില്‍ 322 പരീക്ഷാ സെന്ററുകള്‍ ആണ് സജ്ജമാക്കിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി ഗവണ്മെന്റ് സെക്രട്ടേറിയറ്റ് തലത്തിലും, റവന്യൂ ജില്ലാ, വിദ്യാഭ്യാസ ജില്ല തലത്തിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളില്‍ സമയക്രമം പാലിക്കണം എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി. ഹൈസ്‌ക്കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്, 527 കുട്ടികള്‍.

മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മൂവാറ്റുപുഴ എന്‍.എസ്.എസ് ഹൈസ്‌കൂളിലും ശിവന്‍കുന്ന് ഗവണ്മെന്റ് ഹൈസ്‌ക്കൂളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്. ഒരാള്‍ വീതമാണ് ഇവിടെ പരീക്ഷയെഴുതുന്നത്.എസ്.എസ്.എല്‍.സി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories