കാസർഗോട്ട് ,വഴി മുടക്കി റെയിൽവേ. റെയിൽവേ ഗേറ്റ് അടച്ചിട്ട പിന്നാലെ , നട വഴി കൂടി അടച്ചിട്ടതാണ് യാത്ര ദുരിതത്തിന് കാരണം.റെയിൽവേ സ്റ്റേഷൻ റോഡ് പൂർണമായി അടച്ചതോടെ ഇരുഭാഗത്തുള്ളവരുടെയും യാത്രാ മുടങ്ങി. അധികൃതർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാസർഗോഡ് റെയിൽവേ സ്റ്റേഷൻ റോഡ് പ്രദേശവാസികൾ അനുഭവിക്കുന്നത് കടുത്ത യാത്രാ ദുരിതമാണ്.നേരത്തെ റെയിവേ ഗേറ്റ് അടച്ചിട്ട ഇവിടെ, വഴി കൂടി അടച്ചതാണ് ദുരിതം വർധിപികുന്നത്. നൂറു കണക്കിന് വീടുകളും ആരാധിലയങ്ങളുമുണ്ട് ഈ പ്രദേശത്ത്.
1907-ൽ റെയിൽവേ ലൈനുകൾ നിർമ്മിച്ചപ്പോൾ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഗേറ്റ് ഉണ്ടായിരുന്നു.റെയിൽവേ പാത ഇരട്ടിപ്പിച്ചതിന് ശേഷവും വാഹനങ്ങൾ സഞ്ചരിക്കാൻ ഗേറ്റുകൾ തുറന്നു കൊടുത്തിരുന്നു.കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഗേറ്റ് അടച്ചിട്ടത്.
വെങ്കിട്ടരമണ ക്ഷേത്രത്തിലേക്കും , ഖിളർ ജുമാമസ്മിദിലേക്കും പ്രാർത്ഥനക്കും സ്കൂൾ, മദ്രസ, ഹോസ്പിറ്റലിലേക്കും ടൗണിലേക്കും മരണപ്പെട്ടവരെ സ്മശാനങ്ങളിലേക്കും പള്ളിയിലേക്കും കൊണ്ട് പോകുവാനും ഉപയോഗിച്ചിരുന്ന വഴി റെയിൽവേ അടച്ചു പൂട്ടിയിരിക്കുകയാണ്.
പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥർക്കും ,രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് ആക്ഷൻ കമ്മിറ്റി നിവേദനം നൽകി. നടന്ന് പോകാനുള്ള വഴി അനുവദിച്ചു തരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.