പത്തനംതിട്ട ജി ആന്റ് ജി ഫിനാന്‍സ് നിക്ഷേപ തട്ടിപ്പില്‍ ഉടമകള്‍ കീഴടങ്ങി. നിക്ഷേപ തട്ടിപ്പ് പ്രതികളായ ഗോപാലകൃഷ്ണന്‍ നായര്‍ , മകന്‍ ഗോവിന്ദ് എന്നിവരാണ് കീഴടങ്ങിയത്. തിരുവല്ല ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളാണ് കീഴടങ്ങിയത്.
300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി എന്നാണ് പരാതി. സ്ഥാപനത്തിന്റെ 48 ശാഖകള്‍ അടച്ചുപൂട്ടിയതോടെ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. സ്ഥാപനത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി 80 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.