വിനോദ സഞ്ചാര മേഖലയായ ഇടുക്കി മൂന്നാറിൽ പ്ലാസ്‌റ്റിക് മാലിന്യങ്ങളുടെ വരവ് വർധിച്ചതോടെ ഇവ ചെറു കട്ടകളാക്കി കയറ്റുമതി ചെയ്യാൻ പഞ്ചായ ത്ത് കുടുതൽ ശേഷിയുള്ള ബെയ്ലിങ് മെഷീൻ എത്തിച്ചു.
മൂന്നാർ പഞ്ചായത്തിനു കീഴിലു ള്ള നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്ക്‌കരണ പ്ലാന്റിലാണ് ദിവസം രണ്ടു ടൺ വീതം പ്ലാസ്‌റ്റിക് മാലി ന്യങ്ങൾ കട്ടകളാക്കാൻ ശേഷിയു ള്ള ഡബിൾ ചേംബർ ബെയ്‌ലിങ് മെഷീൻ എത്തിച്ചിരിക്കുന്നത്.
ഇതുവരെ ഒരു ടൺ ശേഷിയു ള്ള ഒരു മെഷീനാണ് പ്ലാന്റ്റിലു ണ്ടായിരുന്നത്. 8 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ മെഷീൻ വാങ്ങിയത്. ഒരേ സമയം നാലു ജീവനക്കാരുടെ സഹായത്തോടെ രണ്ടു ഭാഗങ്ങളിൽകൂടി വൃത്തിയാക്കിയ പ്ലാസ്‌റ്റിക് അവശിഷ്ടങ്ങൾ നിക്ഷേപിച്ച് ചെറു കട്ടകളാക്കാൻ ശേഷിയുള്ളതാണ് പുതിയ മെഷീൻ. വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചതോടെ മൂന്നാറിൽ 4 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ദിവസവും പഞ്ചായത്ത് ശേഖരിക്കുന്നത്.
ഒരു ടൺ ശേഷിയുള്ള ബെയ്ലിങ് മെഷീൻ ഉപയോഗിച്ചു നടത്തുന്ന പ്രവർത്തനം കൂടുതൽ വേഗത്തിലാക്കുന്നതിനാണ് പുതിയ എന്ത്രം എത്തിച്ചിരിക്കുന്നത്. ഇത് വിനോദ സഞ്ചാര മേഖലയെ മാലിന്യമുക്തമാക്കാൻ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.