Share this Article
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസ്‌;പ്രതിക്ക് 31വര്‍ഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും
A case of molesting a minor girl; the accused was sentenced to 31 years rigorous imprisonment and a fine of  One lakh rupees

തിരുവനന്തപുരം കാട്ടാക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 31വര്‍ഷം കഠിന തടവും  ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി വിഷ്ണു വില്‍സനെയാണ് കാട്ടാക്കട പോക്‌സോ കോടതി ശിക്ഷിച്ചത്.

പെണ്‍കുട്ടിയെ, പ്രതി വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ വിധിച്ച പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും പിഴയൊടുക്കിയില്ലെങ്കില്‍ 12മാസം അധിക കഠിന തടവ്കൂടി പ്രതി അനുഭവിക്കണമെന്നും ഉത്തരവായി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories