Share this Article
എടത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് മോഷണം
Burglary at Edathurthi

തൃശ്ശൂര്‍ എടത്തിരുത്തിയിൽ വീട് കുത്തിത്തുറന്ന് മോഷണം. എടത്തിരുത്തി സർവ്വീസ് സഹകരണ ബാങ്കിന് തെക്ക് എലുവത്തിങ്കൽ ദേവസിയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ പേഴ്സിൽ സൂക്ഷിച്ചിരുന്ന നാലായിരം രൂപ മോഷണം പോയി..

ദേവസിയുടെ ഭാര്യ ഫിലോമിന വീട് പൂട്ടി സഹോദരന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഫിലോമിനയുടെ പേരമകൻ രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

ഇരുനില വീടിന്റെ മുൻ വശത്തെ വാതിലിന്റെ ലോക്ക് തകർത്താണ് കള്ളന്‍ അകത്ത് കടന്നത്. മുറിക്കകത്തെ അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്.  മറ്റൊരു മുറിയിലെ സ്റ്റീൽ അലമാരയിൽ പത്ത് പവനിലധികം സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അലമാര തുറക്കാത്തതിനാൽ നഷ്ടപ്പെട്ടില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories