Share this Article
കോള്‍ പാടത്തെ മോട്ടര്‍ പുരയില്‍ സ്ഥാപിച്ച മോട്ടോറുകളിലെ കേബിളുകള്‍ മോഷ്ടിച്ച പ്രതി പിടയില്‍
Suspect arrested for stealing cables from motors installed in motor shed at Kol Padam

തൃശ്ശൂര്‍ കുന്നംകുളത്ത്  കോൾ പാടത്തെ   മോട്ടർ പുരയിൽ സ്ഥാപിച്ച മോട്ടോറുകളിലെ കേബിളുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. വെങ്ങിലശ്ശേരി സ്വദേശി 33 വയസ്സുള്ള അനീഷിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. 

ഇകഴിഞ്ഞ ഒക്ടോബർ പതിനൊന്നാം തീയതി  വൈകിട്ട് 6.30നും  പന്ത്രണ്ടാം  തീയതി പകൽ 11 മണിക്കും ഇടയിലാണ് മോഷണം നടന്നത്.മങ്ങാട് കോട്ടിയാട്ടുമുക്ക്  കോൾപ്പടവിൽ പുഞ്ച കൃഷിക്ക് വേണ്ടി  സർക്കാരിന്റെ കെഎൽഡിസി പദ്ധതി പ്രകാരം സ്ഥാപിച്ച മോട്ടോർ  സ്റ്റാർട്ടറുമായി കണക്ട് ചെയ്തിരുന്ന കേബിളുകളാണ് പ്രതി മോഷ്ടിച്ചത്.

  മീറ്ററിന് 5,000 രൂപ വില വരുന്ന 15 മീറ്ററോളം  കേബിളുകളാണ് മോഷണം പോയത്.  75,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories