Share this Article
image
വൈദ്യുതി ടവറിന് മുകളില്‍ കയറി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ ഫയര്‍ ഫോഴ്‌സെത്തി താഴെയിറക്കി
The youth who tried to take his own life by climbing on top of the electricity tower was brought down by the fire force

പത്തനംതിട്ട അടൂരില്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയര്‍ ഫോഴ്‌സെത്തി താഴെയിറക്കി. പറക്കോട് സ്വദേശി രതീഷ് ദിവാകരനാണ് പെട്രോളുമായി വൈദ്യുതി ടവറിന് മുകളില്‍ കയറിയത്. 

അടൂര്‍ പറക്കോട് ഗ്രീന്‍വാലിക്ക് സമീപത്തെ 110 കെവി വൈദ്യുതി ലൈനിന്റെ ട്രാന്‍സ്മിഷന്‍ ടവറില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെ ആയിരുന്നു സംഭവം. കയ്യില്‍ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാന്‍സ്മിഷന്‍ ടവറിന്റെ ഏറ്റവും മുകളില്‍ കയറിയായിരുന്ന രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ നടത്തിയ പൊലീസിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.

താഴെ ഇറങ്ങണമെങ്കില്‍ താന്‍ സ്‌നേഹിക്കുന്ന യുവതിയെ സ്ഥലത്ത് എത്തിക്കണം എന്നായിരുന്നു രതീഷിന്റെ ആവശ്യം. തുടര്‍ന്ന് പൊലീസ് യുതിയെ സ്ഥലത്ത് എത്തിച്ചതിന് ശേഷമാണ് യുവാവ് ആത്മഹത്യാ ശ്രമത്തില്‍ നിന്നും പിന്‍മാറിയത്. താഴേക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ രതീഷ് കുടുങ്ങി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ടവറില്‍ കയറി ഇയാളെ താഴെ ഇറക്കുകയായിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ലൈന്‍ ഓഫ് ചെയ്തതോടെ പറക്കോടും പരിസര പ്രദേശങ്ങളിലും മൂന്ന് മണിക്കൂറോളം വൈദ്യുതി മുടങ്ങി.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories