Share this Article
കാണിപ്പയ്യൂരിൽ ബിഎസ്എന്‍എല്‍ ഓഫീസില്‍ മോഷണം
Theft at BSNL office in Kanipayyur

തൃശ്ശൂര്‍ കുന്നംകുളം കാണിപ്പയ്യൂരിലെ ബിഎസ്എൻഎൽ ഓഫീസിൽ മോഷണം.  ഓഫീസിൽ സൂക്ഷിച്ച് 83 ഓളം ബാറ്ററികൾ കവർന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആയിരുന്നു സംഭവം..

കഴിഞ്ഞ ദിവസം പുലര്‍ച്ചെ  ഒരു മണിക്കും മൂന്നു മണിക്കും ഇടയിലാണ് മോഷണം നടന്നത്.  മൈക്രോവേവ് സെക്ഷൻ റൂമിൽ സൂക്ഷിച്ച ബാറ്ററികളാണ് മോഷണം പോയത്. മോഷണം പോയ ബാറ്ററികൾക്ക് 1,50,000 രൂപയോളം വില വരുമെന്ന് ബിഎസ്എൻഎൽ  അറിയിച്ചു.

രാത്രിയുടെ മറവിൽ പലതവണകളിലായാണ് ബാറ്ററികൾ മോഷ്ടിച്ചു കൊണ്ടുപോയതെന്ന്  പോലീസ് പറഞ്ഞു.സംഭവത്തിൽ തൃശ്ശൂർ ബിഎസ്എൻഎൽ സബ് ഡിവിഷണൽ എൻജിനീയർ കുന്നംകുളം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു  അന്വേഷണം ആരംഭിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories