പണമില്ലാതെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന സംഘടനയായ ഫീഡ് കണ്ണൂരിന് ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 31 കെ ബറ്റാലിയന്‍ കേഡറ്റുകളുടെ നേതൃത്വത്തില്‍ ഭക്ഷണപ്പൊതികള്‍ നല്‍കി.രണ്ടാമത്തെ തവണയാണ് ചെമ്പിലോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഭാവനയായി ഭക്ഷണം നല്‍കുന്നത്. നൂറില്‍ അധികം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.
എന്‍ സി സി വിദ്യാര്‍ത്ഥികള്ളുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണം വിതരണം ചെയ്യാനുള്ള തുക കണ്ടെത്തിയത് . പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കി അവരുടെ വിശപ്പ് അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു ആശയത്തിലേക്ക് എത്തിയതെന്ന് ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍സിസി അംഗം ഐശ്വര്യ രാജ് പറഞ്ഞു
കോവിഡ് കാലഘട്ടത്തിലാണ് ഫീഡ് കണ്ണൂര്‍ എന്ന സംഘടന ആരംഭിച്ചത്. ആദ്യം 25 പോതിച്ചോറുകള്‍ വിതരണം ചെയ്തു തുടങ്ങിയ സംഘടന ഇപ്പോള്‍ 100 അധികം ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.വിദ്യാര്‍ഥികള്‍ ഇത്തരമൊരു സാമൂഹിക കാഴ്ചപ്പാടുകള്‍ കാണിക്കുന്നത് ആവേശകരമാണ് . പുതിയ തലമുറ എങ്ങനെയാണ് പ്രശ്നങ്ങളെ കാണുന്നത് എന്നുള്ളതാണ് ഇവിടെ തെളിയുന്നത് എന്നും ഫീഡ് കണ്ണൂര്‍ സ്ഥാപക പ്രസിഡന്റ് പി ശശി പറഞ്ഞു.
അറുപതോളം എന്‍സിസി കേഡറ്റുകള്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി കേരള വിഷന്‍ എം ഡി പ്രിജേഷ് അച്ചാണ്ടി , സാരംഗ് ജയപ്രകാശ്, അഡ്വക്കേറ്റ് ജയന്‍ , എം വി വീണ, സി പി റഷീദ് എന്നിവര്‍ സംസാരിച്ചു.