Share this Article
തൃശൂര്‍ അന്തിക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
A Plus One student drowned while taking a bath in Thrissur's Anthikad pool

തൃശൂര്‍ അന്തിക്കാടില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പഴുവില്‍ സ്വദേശി ജോയിയുടെ മകന്‍ ആല്‍വിനാണ് വന്നേരി സെന്ററിന് സമീപം വാക്കറ കുളത്തില്‍ മുങ്ങി മരിച്ചത്. പടിയത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ആല്‍വിന്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

നീന്തുന്നതിനിടയില്‍ ട്യൂബ് മറിഞ്ഞ് ആല്‍വിന്‍ ആഴത്തിലേക്ക് പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതഹം കണ്ടെത്തിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories