ക്യാൻസർ ബാധിതനായ കുതിരയ്ക്ക് മന്ത്രിയുടെ ഇടപെടലിൽ അടിയന്തിര ശസ്ത്രക്രിയ. കൊല്ലം ചിതറ സ്വദേശി ഫസിലുദ്ദീന്റെ രണ്ടര വയസ്സുള്ള ഷാഡോ കുതിരയുടെ രണ്ടു വൃഷണങ്ങളും ശസ്ത്രക്രിയയിൽ നീക്കം ചെയ്തു.
ഒരു മാസം മുമ്പ് ചിതറയിൽ വെച്ച് ഒരു കിണറ്റിൽ വീണ തുടർന്നാണ് ഷാഡോ കുതിരയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന. ഇതിനുശേഷം ജനനേന്ദ്രിയത്തിൽ ക്യാൻസർ ബാധിച്ച് അവശനായിരുന്നു ഷാഡോ. ഇതോടെയാണ് ചിതറ സ്വദേശി ഫസിലുദ്ദീൻ മന്ത്രി ചിഞ്ചു റാണിയെ വിവരം ധരിപ്പിക്കുന്നത്. ഇതോടെ അടിയന്തര ഇടപെടലിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് നിർദ്ദേശം നൽകിയത്.
കൊല്ലം ജില്ലാ മൃഗാശുപത്രി മേധാവി ഡോക്ടർ ഡി. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ ഡോക്ടർ എം.എസ് സജയ് കുമാർ, ഡോക്ടർ എം.എ.നിസാം എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കുതിരയുടെ രണ്ടു വൃക്ഷണങ്ങളും നീക്കം ചെയ്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഷാഡോയെ എഴുന്നേൽപ്പിച്ച് നടത്തിയതിന് ശേഷമാണ് ഡോക്ടർമാരുടെ സംഘം മടങ്ങിയത്. മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം സവാരിക്ക് ഉപയോഗിക്കാമെന്നു ഡോക്ടർമാർ അറിയിച്ചു.