Share this Article
കാട്ടാക്കടയില്‍ ദമ്പതികളെ വെട്ടി പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍
Suspects arrested after  injuring couple In Kattakada

തിരുവനന്തപുരം കാട്ടാക്കടയില്‍ ദമ്പതികളെ വെട്ടി പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍. നരുവാമൂട് സ്വദേശികളായ  ബിജു, രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 28ന് പള്ളിച്ചലില്‍ വെച്ചാണ് പ്രതികള്‍ ദമ്പതികളെ അക്രമിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories