ഇടുക്കി ഉപ്പുതറ കണ്ണമ്പടി ആദിവാസി മേഖലയെ വിറപ്പിച്ഛ് മോഷ്ടാക്കളുടെ ശല്യം രാത്രികാലങ്ങളിൽ വീടുകളിൽ മോഷണശ്രമം നടക്കുന്നതായി നാട്ടുകാർ പറയുന്നു. ഇതോടെ ഭീതി പരത്തുന്ന മോഷ്ടാവിനെ പിടികൂടാൻ കാവലിരിയ്ക്കുകയാണ് നാട്ടുകാർ.
രണ്ടാഴ്ചക്കാലമായിട്ടാണ് ആദിവാസി മേഖലയായ കണ്ണമ്പടി കിഴുകാനം പ്രദേശങ്ങളിൽ മോഷ്ടാവിന്റെ ശല്യം തുടരുന്നത്. ആറോളം വീടുകളിൽ മോഷ്ടാവ് കയറി. ഒരു വീട്ടിൽ നിന്നും രണ്ട് ചാക്ക് കാപ്പിക്കുരു അപഹരിച്ചു.
അർദ്ധ രാത്രി ആകുന്നത്തോടെ ഒറ്റപെട്ട വീടുകൾ കേന്ദ്രീകരിച്ചാണ് മോഷ്ടാവ് എത്തുന്നത്. വീട്ടുകാർ ഉറങ്ങിയെന്ന് ഉറപ്പിച്ചശേഷം വീടിനുള്ളിൽ കയറുമെങ്കിലും ആളുകൾ എഴുന്നേൽക്കുന്നതോടെ ഇയാൾ ഇറങ്ങിയോടും. മേഖലയിലെ പല വീടുകൾക്കും അടച്ചുറപ്പുള്ള വാതിലുകൾ ഇല്ല. ഇത് മുതലാക്കിയാണ് മോഷണശ്രമം നടക്കുന്നത്.
മോഷണശ്രമത്തിനിടെ പലതവണ ആളുകളുടെ മുന്നിൽ മോഷ്ടാവ് പ്രത്യക്ഷപ്പെട്ടുവെങ്കിലും ഞൊടിയിടയിൽ മോഷ്ടാവ് കടന്നുകളയും . വന മേഖലയിലേക്ക് ഓടി മറിയുന്നത് കൊണ്ട് പിന്തുടർന്ന് പിടികൂടുന്നതും അസാധ്യമാണ്.വന്യ മൃഗങ്ങളുടെ ഭീഷണി നിലനിൽക്കുന്നതിനോടൊപ്പം തന്നെയാണ് മേഖലയിൽ തസ്കര ഭീഷണിയും ഉയരുന്നത്. രാത്രി കാല പോലിസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.