ഇടുക്കി മൂന്നാറിൻ്റെ തോട്ടം മേഖലയിൽ 47 വർഷമായി പ്രവർത്തി ക്കുന്ന ലക്ഷമി പാലുത്പാദക സഹകരണ സംഘത്തിന് ഡോ. വർഗീസ് കുര്യൻ അവാർഡ്. നോൺ ആപ്കോസ് വിഭാഗത്തിലാണ് ഒരു ലക്ഷം രൂപയുടെ അവാർഡ് ലഭിച്ചത്. ഏറ്റവും കൂടുതൽ പാൽ സംഭരിച്ച നോൺ ആപ്‌കോസ് സംഘത്തിനുള്ള അവാർഡും 'ലക്ഷ്മി'ക്കാണ്.
പഴയ മൂന്നാർ മൂലക്കടയിലാണ് ലക്ഷമി ക്ഷീരസംഘത്തിൻ്റെ കേന്ദ്രം. 1977ലാണ് തോ ട്ടം മേഖലയിലെ ക്ഷീര കർഷകരെ സഹായിക്കുന്നതിനായി സംഘം പ്രവർത്തനമാരംഭിച്ചത്. വിവിധ എസ്‌റ്റേറ്റുകളിൽ നിന്നുള്ള 664 ക്ഷീരകർഷകരിൽ നിന്ന് രണ്ടു നേരങ്ങളിലായി 5000 ലീറ്റർ പാലാണ് ദിവ സവും ശേഖരിക്കുന്നത്. ഇതിൽ 3,500 ലീറ്റർ മിൽമക്കും 1,500 ലീറ്റർ പ്രദേശവാസികൾക്കുമാണ് വിൽക്കുന്നത്.
പാലിന്റെ നിലവാരമനുസരിച്ചുള്ള വിലക്ക് പുറമേ കർഷകർക്ക് വർഷത്തിൽ അളക്കുന്ന ഓരോ ലീ റ്റർ പാലിനും 50 പൈസ വീതം ബോണസായി നൽകി വരുന്നുണ്ട്. കൂടാതെ കർഷകർക്കാവശ്യമുള്ള കാലിത്തീറ്റ വീടുകളിൽ എത്തിച്ചു നൽകുന്നുമുണ്ട്. ക്ഷീര കർഷകരുടെ വീടുകളിലെ അംഗങ്ങൾ മരിച്ചാൽ 2,000 രൂപ വീതം ധനസഹായം നൽകും.
20 ജീവന ക്കാരാണ് സംഘത്തിൽ ജോലി ചെയ്യുന്നത്. പുലർച്ചെ 5 മുതൽ രാത്രി 10.30 വരെയാണ് പ്രവർത്തനം. പ്രസി ഡൻ്റ് ഐ ഗുരുസ്വാമി, സെക്രട്ടറി പി വിജയകുമാർ എന്നിവരുടെ നേത്യത്വത്തിലാണ് സംഘത്തിന്റെ പ്രവർത്തനം.പുരസ്ക്കാരം തേടിയെത്തിയതിൻ്റെ സന്തോഷത്തിലാണ് ക്ഷീര സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ.