ഇടുക്കി കല്ലാര്‍ മാങ്കുളം റോഡില്‍ നിന്നാരംഭിച്ച് പീച്ചാട് കുരങ്ങാട്ടി റോഡുമായി സംഗമിക്കുന്ന ബൈപ്പാസ് റോഡില്‍ ജില്ലാ പഞ്ചായത്ത് തുക അനുവദിച്ച് നിര്‍മ്മാണം നടത്തിയിട്ടുള്ള കലുങ്കുകള്‍ക്ക് അപ്രോച്ച് റോഡ് നിര്‍മ്മിക്കണമെന്നാവശ്യം.
ഒരു കലുങ്കിന് പ്രദേശവാസികള്‍ മണ്ണിട്ട് താല്‍ക്കാലികമായി അപ്രോച്ച് റോഡൊരുക്കി. മറ്റൊരു കലുങ്ക് റോഡില്‍ യാത്രാ തടസ്സം തീര്‍ത്ത് സ്ഥിതി ചെയ്യുന്നു.ഈ സാഹചര്യത്തിലാണ് അപ്രോച്ച് റോഡുകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.
പള്ളിവാസല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലൂടെയാണ് കല്ലാര്‍ മാങ്കുളം റോഡില്‍ നിന്നാരംഭിച്ച് പീച്ചാട് കുരങ്ങാട്ടി റോഡുമായി സംഗമിക്കുന്ന ബൈപ്പാസ് റോഡ് കടന്ന് പോകുന്നത്. വെങ്കായപ്പാറ ആദിവാസി മേഖലയിലെ ആളുകളും മറ്റ് പരിസരവാസികളായ ആളുകളുമൊക്കെ യാത്രക്കായി ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പത്ത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് ഈ റോഡില്‍ രണ്ട് കലുങ്കുകള്‍ നിര്‍മ്മിച്ചു.ഈ കലുങ്കുകള്‍ക്ക് അപ്രോച്ച് റോഡുകള്‍ കൂടി നിര്‍മ്മിക്കണമെന്ന ആവശ്യമാണിപ്പോള്‍ ഉയരുന്നത്.
ഒരു കലുങ്കിന് പ്രദേശവാസികള്‍ മണ്ണിട്ട് താല്‍ക്കാലികമായി അപ്രോച്ച് റോഡൊരുക്കി. മറ്റൊരു കലുങ്ക് റോഡില്‍ യാത്രാ തടസ്സം തീര്‍ത്ത് സ്ഥിതി ചെയ്യുന്നു.കലുങ്ക് നിര്‍മ്മിച്ച ഭാഗത്ത് വെള്ളക്കെട്ടുള്ള ഇടമാണ്. വേനല്‍ക്കാലമായതിനാല്‍ ആളുകളിപ്പോള്‍ കലുങ്കിന് സമീപത്ത് കൂടി വഴിമാറിയാണ് നടക്കുന്നത്.
എന്നാല്‍ മഴ പെയ്താല്‍ വെള്ളക്കെട്ട് ഉണ്ടാവുകയും യാത്ര പ്രതിസന്ധിയിലാവുകയും ചെയ്യും. യാത്ര കുറഞ്ഞതോടെ മണ്‍ പാത പലയിടത്തും കാട് മൂടി തുടങ്ങിയിട്ടുണ്ട്.മഴക്കാലമാരംഭിക്കും മുമ്പെ അപ്രോച്ച് റോഡുകള്‍ കൂടി യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ആവശ്യം.