മദ്യ ലഹരിയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഇരട്ട സഹോദരങ്ങളായ സൈനികര്‍, പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ചു.ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ് ഇന്നലെ ഹരിപ്പാട് താലൂക് ആശുപത്രിയില്‍ ആക്രമം അഴിച്ചു വിട്ടത്.
രാത്രി 12 മണിക്കാണ് സംഭവം. നങ്ങ്യാര്‍കുളങ്ങര കവലയിലെ ഡിവൈഡറില്‍ ഇവര്‍ ഓടിച്ച കാര്‍ ഇടിച്ച്കയറി അപകടം ഉണ്ടായി . ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയിലെ പരിശോധനയ്ക്കിടയില്‍ മദ്യലഹരിയില്‍ ആയിരുന്നു സഹോദരങ്ങള്‍ ആശുപത്രി ജീവനക്കാരെയും പോലീസിനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ആശുപത്രിയുടെ ഡോര്‍ തകര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ജീപ്പില്‍ കയറ്റി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
.