Share this Article
എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് സെല്ലിന്റെ സംസ്ഥാന സമ്മേളനം എറണാകുളം അങ്കമാലിയില്‍ നടന്നു
State Conference of Employees and Pensioners Cell held at Ernakulam Angamaly

സ്വജന സമുദായ സഭയുടെ പോഷക സംഘടന എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് സെല്ലിന്റെ സംസ്ഥാന സമ്മേളനം എറണാകുളം അങ്കമാലിയില്‍ നടന്നു. കേരള പട്ടിക ജാതി - വര്‍ഗ്ഗ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ബി. എസ്. മാവോജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്  പി എന്‍ മോഹനന്‍ അധ്യക്ഷനായി.

മുന്‍ ജില്ലാ ജഡ്ജി ടി കെ രമേഷ്‌കുമാര്‍ മുഖ്യാഥിതിയായി. എയ്ഡഡ്  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പട്ടിക വിഭാഗങ്ങള്‍ക്കു സംവരണം നാപ്പിലിലാക്കുക, ദളിത് ക്രൈസ്തവരെയും ദളിത് മുസ്ലിങ്ങളെയും പട്ടിക ജാതി ലിസ്റ്റില്‍ ഉള്‍പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക, മുടങ്ങികിടക്കുന്ന ഇ-ഗ്രാന്റും സ്‌കോളര്‍ഷിപ്പും ഹോസ്റ്റല്‍ ഫീസും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.പരതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories