Share this Article
image
നീന്തിത്തുടിച്ച് കുരുന്നുകള്‍; ഹിറ്റായി ശശിധരന്‍മാഷിന്റെ നീന്തല്‍ക്ലാസ്
Swimming Training  in athiyadukam Kasaragod

ജലാശയങ്ങളിലെ അപകടം മരണം വർധിക്കുമ്പോൾ മാതൃകയാവുകയാണ് കാസറഗോഡ് അത്തിയടുക്കത്തെ നീന്തൽ പരിശീലനം. ജലസേചന വകുപ്പിന്റെ  തടയിണ ഉപയോഗപ്പെടുത്തി നാട്ടുകാരനായ ശശിധരനാണ് സൗജന്യ പരിശീലനം നൽകുന്നത്. മലയോര മേഖലയിൽനിന്നടക്കം പരിശീലനത്തിനായി  നിരവധിപേരാണ് ഇവിടെ എത്തുന്നത്.

കുറ്റിക്കോൽ, അത്തിയടുക്കത്ത് 15 വർഷം മുൻപ്  പഞ്ചായത്ത്   ജലസേചനവകുപ്പ് നിർമ്മിച്ച തടയണയാണ് 2019 മുതൽ  നീന്തൽ പരിശീലനത്തിനായി ഉപയോഗിക്കാൻ തുടങ്ങിയത്. ഇതിനോടകം  450 ഓളം കുട്ടികൾ നീന്തൽ പഠിച്ചു.

ഇവരിൽ , സംസ്ഥാന ജില്ലാ നീന്തലിൽ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളും ഉണ്ട്.  സിവിൽ ഡിഫൻസ് അംഗം ശശീധരനാണ്  കുട്ടികൾക്കു സൗജന്യ പരിശീലനം നൽകുന്നത്.  നീന്തൽ പരിശീലനത്തിൽ പ്രാവീണ്യം ലഭിച്ച ശശിധരൻ നാട്ടിലെ ജലസേതസ് ഉപയോഗപ്പെടുത്തി സന്നദ്ധ സേവനത്തിന് ഇറങ്ങുകയായിരുന്നു.

കാസർഗോഡിന്റെ മലയോര പ്രദേശങ്ങളിൽ നിന്നടക്കം  നിരവധി പേരാണ് പരിശീലനത്തിനായി  എത്തിച്ചേരുന്നത്. സൗജന്യവും, സുരക്ഷിതമായി നീന്തൽ പഠിക്കാൻ കുട്ടികളും മുതിർന്നവരും ഉണ്ട്. ജലാശയങ്ങളിലെ അപകടങ്ങൾ വർധിക്കുമ്പോൾ അത്തിയടുക്കത്തെത്ത്  മാതൃകയാണ്.ജില്ലയിലെ മറ്റ് തടയിണകളും നീന്തൽ പരിശീലനത്തിനായി ഉപയോഗപ്പെടുത്തിയാൽ മുങ്ങി മരണങ്ങൾ ഇല്ലാതാക്കാം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories