Share this Article
നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് കവര്‍ന്നു
A bag containing a laptop was stolen from a parked scooter

തൃശ്ശൂര്‍ പെരുമ്പിലാവ് കടവല്ലൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് കവർന്നു. ചാലിശ്ശേരി സ്വദേശി  ഷാനിന്റെ സ്കൂട്ടറിൽ നിന്നാണ് ലാപ്ടോപ്പ് മോഷണം പോയത്..കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു..

ഒരു ലക്ഷത്തോളം രൂപ വില വരുന്ന ലാപ്ടോപ്പ് ആണ് മോഷണം പോയത്. ബാഗിൽ രണ്ട് ചെക്കുകളും സൂക്ഷിച്ചിരുന്നു.വീട് പണിക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി കടവല്ലൂരിലെ സ്വകാര്യസ്ഥാപനത്തിനു മുൻപിൽ പാര്‍ക്ക് ചെയ്തതാണ് സ്കൂട്ടർ.

ഇതിനുശേഷം സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകി. കുന്നംകുളം സബ് ഇൻസ്പെക്ടർ യു മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസിസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories