കൊല്ലത്ത് എക്സൈസ് റെയ്ഡില്‍ ഗുളികരൂപത്തിലാക്കിയ മയക്കുമരുന്നും കഞ്ചാവും പിടികൂടി. കാറില്‍ സഞ്ചരിച്ചിരുന്ന പ്രതികള്‍ എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടന്നു.സംഭവത്തില്‍ കൊളപ്പാടം സ്വദേശികളായ മുഹമ്മദ് ഷെഫിന്‍ ,ഹാരിസ് എന്നിവര്‍ക്കെതിരെ കേസെടുത്തു
ഇലക്ഷന് മുന്നോടിയായി എക്‌സൈസ് വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്‌പെഷ്യല്‍ ഡ്രൈവിലാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്. കണ്ണനല്ലൂര്‍ പാലമുക്കില്‍ എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു.
തുടര്‍ന്ന് എക്‌സൈസ് സംഘം പ്രദേശത്ത് നടത്തിയ പരിഷോധനയില്‍ ഷെഫിന്റെ വീടിനുമുന്നില്‍ വച്ച് കാര്‍ കണ്ടു കിട്ടി. മെക്കാനിക്കിനെ വിളിച്ച് കാര്‍ തുറന്നു പരിശോധിച്ചപ്പോഴാണ് പൊതികളാക്കിയ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും ലഭിച്ചത്.
5 ഫോണുകളും കാറില്‍ നിന്നും ലഭിച്ചു.ഷെഫിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് തെറുത്ത ബീഡികളും, നോട്ടുകള്‍ എണ്ണുന്ന മെഷീനും കണ്ടെത്തി. ആറുമാസം മുന്‍പും പാലക്കാട് വച്ച് 30 കിലോ കഞ്ചാവുമായി ഷെഫിനെയും സംഘത്തെയും എക്‌സൈസ് പിടികൂടിയിരുന്നു.
കേസില്‍ റിമാന്‍ഡിലായിരുന്ന ഷെഫിന്‍ ഈയിടെയാണ് പുറത്തിറങ്ങിയത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കലാമുദ്ദീന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍,ജോണ്‍ പ്രിവന്റിംഗ് ഓഫീസര്‍മാരായ സലിം, ശശികുമാര്‍, ബിജുമോന്‍ തുടങ്ങിയവര്‍ റെയിഡില്‍ പങ്കെടുത്തു.