Share this Article
ഡോ.വന്ദന ദാസിനായി സ്നേഹോദ്യാനമൊരുക്കി കാസർഗോഡ് ഓലാട്ട് കുടുംബാരോഗ്യകേന്ദ്രം
Kasaragod Olat Family Health Center prepared a memorial for Dr. Vandana Das

ഡോ.വന്ദന ദാസിന്റെ സ്മരണാര്‍ത്ഥം കാസർഗോഡ്, ഓലാട്ട് കുടുംബാരോഗ്യകേന്ദ്രത്തില്‍ സ്‌നേഹോദ്യാനം. എസ് പി സി കേഡറ്റുകൾ  നിർമ്മിച്ച പൂന്തോട്ടം, ജില്ലാ പോലീസ് മേധാവി പി.ബിജോയ്  നാടിന് സമര്‍പ്പിച്ചു

ഓലാട്ട് കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയാല്‍ ഇനി ഡോ.വന്ദന ദാസിന്റെ പുഞ്ചിരിക്കുന്ന മുഖം ഓര്‍മ്മ വരും. ഡോ.വന്ദന ദാസിന്റെ സ്മരണയ്ക്കായി കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ്  

 കേഡറ്റുകളാണ്  പൂന്തോട്ടമൊരുക്കിയത്. ലഹരിക്കടിമപ്പെട്ടവന്റെ കൊലക്കത്തിയില്‍ ജീവന്‍പൊലിഞ്ഞ ഡോ.വന്ദന ദാസിന്റെ ഓര്‍മ്മകളെ എന്നെന്നും നിലനിര്‍ത്തുകയെന്ന ആശയവുമായാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സ്‌നേഹോദ്യാനം നിര്‍മ്മിച്ചത്. 

സംസ്ഥാനത്തെ ചലഞ്ച് ദി ചാലഞ്ചസ്-ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, കമ്യൂണിറ്റി പ്രോജക്ടിലാണ്  പൂന്തോട്ടവും പാര്‍ക്കും ഒരുക്കിയത്.  ജില്ലാ പോലീസ് മേധാവി പി.ബിജോയ്   ഉദ്യാനം നാടിന് സമര്‍പ്പിച്ചു.

എസ്.പി.സി സൂപ്പര്‍ സീനിയര്‍ കേഡറ്റ് വര്‍ഷയുടെ രക്ഷിതാവ് പി.രമേശന്‍ ഓലാട്ടിന്റെ യും കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.രഞ്ജിത്തിന്റെ  സഹകരണത്തോടെയാണ്   പൂന്തോട്ടനിര്‍മാണം. കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ഗോപീകൃഷ്ണനും, സുജയും പദ്ധതിയിൽ പങ്കാളികളായി .   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories