രാജ്യത്ത് സ്വന്തം സ്പീഷിസ് ഇനങ്ങൾ പ്രഖ്യാപിച്ച്, സംരക്ഷണം ഏറ്റെടുത്ത കാസർഗോഡ് ജില്ലാ പഞ്ചായത്തിന് അംഗീകാരം.യൂണിവേഴ്‌സൽ റെക്കോർഡ് ഫോറംത്തിന്റെ നാഷണൽ റിക്കാർഡ് സർട്ടിഫിക്കേഷൻ അവാർഡ് കൈമാറി. മൾട്ടി ടാലന്റഡ് അവാർഡിന് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും അർഹയായി.
വംശനാശം നേരിടുന്ന ജീവജാലങ്ങളെ കണ്ടെത്തി,സംരക്ഷിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്കാണ് അവാർഡ്. അന്യം നിന്നു പോകുന്നവയെ സംരക്ഷിക്കാൻ ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക പദവി പ്രഖ്യാപനം നടത്തുന്നത് രാജ്യത്തുതന്നെ ആദ്യമാണ്.
സബ്കളക്ടർ സൂഫിയാൻ അഹമ്മദും യു ആർ എഫ് പ്രതിനിധി ഗിന്നസ് സുനിൽ ജോസഫും അവാർഡ് ജില്ല പഞ്ചായത്തിന് കൈമാറി.യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ മൾട്ടി ടാലന്റഡ് അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് ലഭിച്ചു.
ജൈവ വൈവിധ്യ മേഖലയിൽ ജില്ല മികച്ച രീതിയിൽ ഇടപെടുന്നുണ്ടെന്നും, സ്പീഷിസ് ഇനങ്ങളെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും ബേബി ബാലകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിൻ്റെ ജൈവ വൈവിധ്യ മേഖലയിലെ പ്രവർത്തനം രാജ്യത്തിന് മാതൃകയാന്നെന്നു അവാർഡ് ജൂറി അംഗങ്ങൾ വ്യക്തമാക്കി.ചടങ്ങിൽ സ്പീഷിസ് ഇനങ്ങളുടെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.