Share this Article
കോഴിക്കോട് കാട്ടുപന്നി ആക്രമണത്തില്‍ റിട്ടയേര്‍ഡ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

Retired teacher seriously injured in wild boar attack in Kozhikode

മുക്കം: മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നു. രാത്രി സമയങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പുറമെ പട്ടാപകൽ മനുഷ്യർക്ക് നേരെയും ആക്രമണം തുടരുകയാണ്. ഇന്ന് രാവിലെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ റിട്ട: അധ്യാപികക്ക് ഗുരുതരമായി പരിക്കേറ്റു.

ആക്രമണത്തിൽ നടുവത്താനിയിൽ  ക്രിസ്റ്റിന (74) ക്കാണ്  വലതു കൈക്ക് ഗുരുതരമായി പരിക്കേറ്റത് . തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂലിന്റെയും  സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും ഇടയിൽ വെച്ചാണ് ആക്രമണമുണ്ടായത്. 

വീടുമുറ്റത് ജോലിചെയ്യുന്നതിനിടെ പെട്ടെന്ന് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.ടീച്ചറുടെ കൈക്കാണ് പരിക്ക്.എല്ലു പൊട്ടി പുറത്തുവന്ന നിലയിലാണ്.സ്കൂൾ കുട്ടികളുടെ ഇടയിലേക്കും കാട്ടുപന്നി ഓടിക്കയറി. പരിക്കേറ്റ ക്രിസ്റ്റീനയെ ഉടനെ നാട്ടുകാർ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈക്ക് ശസ്ത്രക്രിയവേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. തോട്ടുമുക്കം പ്രദേശത്ത് കാട്ടു പന്നി ശല്യം രൂക്ഷമാണെന്നും കൃഷി സ്ഥലത്തും വീട്ടുമുറ്റത്തും ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറയുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories