Share this Article
Union Budget
കല്ലയടയാറ്റില്‍ ചാടിയ യുവതിയെ ശാസ്താംകോട്ട അഗ്‌നിരക്ഷാസേന രക്ഷപെടുത്തി
Sastamkota fire rescue team rescued the young woman who jumped from the cliff

കൊല്ലം കല്ലയടയാറ്റില്‍ ചാടിയ യുവതിയെ ശാസ്താംകോട്ട അഗ്‌നിരക്ഷാസേന രക്ഷപെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കുന്നത്തൂര്‍ പാലത്തില്‍ നിന്നും കല്ലട ആറ്റിലേക്ക് ചാടിയ കുന്നത്തൂര്‍ സ്വദേശിയായ യുവതിയെയാണ്  ശാസ്താംകോട്ട അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. യുവതിക്ക് സിപിആര്‍ നല്‍കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മിഥിലേഷ് എം കുമാര്‍, സണ്ണി, ഗോപകുമാര്‍ , എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories