Share this Article
image
മുള്ളരിങ്ങാട് ജനവാസ മേഖലയിൽ കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാൻ ഇടപെടലുമായി പഞ്ചായത്ത്
The Panchayat intervened to solve the problem of wild elephants in the residential area of ​​Mullaringad

ഇടുക്കി മുള്ളരിങ്ങാട് ജനവാസ മേഖലയിൽ കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാൻ ഇടപെടലുമായി പഞ്ചായത്ത്.കട്ടാന ശല്യം പരിഹരിക്കാൻ മുൻപ് തന്നെ പ്രതേക പ്രമേയം പസ്സാക്കിയതായും നടപ്പിലാക്കാനുള്ള നടപടി ഉണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡാൻ്റ് കേരള വിഷൻ ന്യൂസിനോട്. 

അതെ സമയം കാട്ടനകളെ തുരത്താൻ വനംവകുപ്പ് നടപടി സ്വകരിച്ചിലെങ്കിൽ കോതമംഗലം ഡി. എഫ് ഒ ഓഫിസിന് മുൻപിൽ രണ്ടായിരിത്തോളം പൊതുഇനങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് പ്രതിഷേധം തീർക്കുമെന്ന് വാർഡ് മെബർ.

കഴിഞ്ഞ കുറേ നാളുകളായി മുള്ളരിങ്ങാട് ജനവാസ മേഖലയിൽ കാട്ടാന ശല്യം മൂലം നാട്ടുകാർ ദുരിതത്തിലായ വാർത്ത കേരളവിഷൻ ന്യുസാണ് പുറത്ത് കൊണ്ട് വന്നത്.രാത്രിയും പകലുമെല്ലാം ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാനകൂട്ടം മേഖലയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

അതുക്കൊണ്ട് തന്നെ ആളുകൾ കൃഷിയിൽ നിന്നും പിൻന്ദിരിയുന്ന അവസ്ത്ഥയെലെത്തി.കാട്ടാന ശല്യ പരിഹാരത്തിനായി മുൻബ് ഇടുക്കി എംപിയുടെ നേത്രത്വത്തിൽ വനം വകുപ്പ് ഉദ്ദേഗസ്ത്ഥരെ വിളിച്ച്  യോഗം ചേർന്നിരുന്നുവെന്നും പഞ്ചായത്ത് ഇതിനായി   പ്രതേക പ്രമേയം പസ്സാക്കിയതായും പഞ്ചായത്ത് പ്രസിഡാൻ്റ് ബീജു.എം.എ പറഞ്ഞു. 

കാട്ടനകൾ നാട്ടിലെക്ക് ഇറങ്ങാതിരിക്കാൻ വാച്ചർമാരെ നിയമിക്കുമെന്ന് വനംവകുപ്പ് യോഗത്തിൽ പറഞ്ഞിരുന്നുവെങ്കിലും നാളിതുവരെ നടപടി സ്വകരിച്ചിട്ടില്ലാന്നും കാട്ടനകളെ തുരത്താൻ വനംവകുപ്പ് നടപടി സ്വകരിച്ചിലെങ്കിൽ കോതമംഗലം ഡി. എഫ് ഒ ഓഫിസിന് മുൻപിൽ രണ്ടായിരിത്തോളം പൊതുഇനങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് പ്രതിഷേധം തീർക്കുമെന്ന് വാർഡ് മെബർ ഉല്ലാസ് പറഞ്ഞു. കാട്ടാനശല്യത്തിൽ വലയുന്ന മുള്ളരിങ്ങാട് നിവാസികളുടെ പ്രശ്നത്തിൽ ജനപ്രതിനിധികൾ കാര്യമായി ഇടപ്പെടുന്നില്ലെന്ന അക്ഷേപവും ഉയരുന്നുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories