എഴുത്തിലും തിരിച്ചെഴുത്തിലും കഴിവ് തെളിയിക്കുകയാണ് ഏഴാം ക്ലാസുകാരൻ കുര്യൻ വി ജോഷി.കാസര്‍ഗോഡ് ജി.യു.പി. സ്‌കൂളിലെ ഈ മിടുക്കൻ മിറർ റൈറ്റിംഗ് ഇൽ മാത്രമല്ല നിഴൽ വായനയിലും ഹീറോയാണ്.
പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളേതായാലും, അതിന്റെ തിരിച്ചെഴുത്ത് റെഡി.. മിറര്‍ റൈറ്റിംഗില്‍ വിസ്മയം തീര്‍ക്കുകയാണ് കാസർഗോഡ് ജി.യു.പി. സ്‌കൂളിലെ 7ാം ക്ലാസ് വിദ്യാര്‍ഥി കുര്യന്‍ വി ജോഷി. എല്ലാവരും അക്ഷരം വായിക്കാന്‍ മുഖത്ത് കണ്ണട വയ്ക്കുമ്പോള്‍, പന്ത്രണ്ടുകാരന്‍ കുര്യന്‍ എഴുതിയത് വായിക്കണമെങ്കില്‍ മുഖം നോക്കുന്ന കണ്ണാടി തന്നെ വേണം.
പഠിച്ചത് മാത്രമല്ല ആരെങ്കിലും പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളും കുര്യന്‍ അനായസേന തിരിച്ചെഴുതും. പ്രത്യേക പരിശീലനമൊന്നും നേടാതെ പത്രങ്ങളും നോട്ടീസുകളും മറ്റും തലതിരിച്ചും പുറം തിരിച്ച് നിഴല്‍ കണ്ടും വായിക്കാനുള്ള മിടുക്കും കുര്യനുണ്ട്.
ത്രെഡ് പാറ്റേണ്‍ ഡിസൈനിലും,കുര്യന്‍ മികവ് തെളിയിച്ചിട്ടുണ്ട്.അശോക് നഗറിലെ താമസക്കാരായ ബി. എസ്. എന്‍. എല്‍ ജീവനക്കാരന്‍ ജോഷിയുടെയും ഷാന്റിയുടെയും മകനാണ് ഈ കൊച്ചു മിടുക്കന്‍. മറ്റു ഭാഷകളില്‍ കൂടി എഴുതുന്ന തരത്തില്‍ മകന്റെ കഴിവിനെ വളര്‍ത്തിയെടുക്കാന്‍ മികച്ച പ്രോത്സാഹനമാണ് ഇവർനല്‍കി വരുന്നത്.