ആവശ്യത്തിന് സ്‌റ്റോക്കില്ലാത്തതും ഉത്പാദനം ഇടിഞ്ഞതും മൂലം ഇടുക്കി ഹൈറേഞ്ചില്‍ കാപ്പിക്കുരു വിലയില്‍ വര്‍ധനവ്.കാപ്പിക്കുരുവിന് 150ന് മുകളിലും കാപ്പി പരിപ്പിന് 250ന് മുകളിലും വില ലഭിക്കുന്നുണ്ട്.' വിവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ കാപ്പി കൃഷിയില്‍ നിന്ന് പിന്നോക്കം പോയത് കാപ്പിക്കുരുവിന്റെ ഉത്പാദനക്കുറവിന് ഇടവരുത്തി.
ഹൈറേഞ്ചില്‍ കാപ്പിക്കുരുവിന് നിലവില്‍ മെച്ചപ്പെട്ട വിലയാണ് ലഭിക്കുന്നത്.ഉത്പാദനക്കുറവാണ് ഇപ്പോഴത്തെ വില വര്‍ധനവിനുള്ള പ്രാധാന കാരണം.2019ല്‍ ഏലം വില കുത്തനെ കൂടിയതോടെ കര്‍ഷകര്‍ പലരും കാപ്പിച്ചെടികള്‍ വെട്ടി മാറ്റി ഏലം കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.
ഇതിന് പുറമെ കാലാവസ്ഥ വ്യതിയാനവും രോഗ ബാധയും ഉത്പാദനം കുത്തനെയിടിച്ചു.കാലം തെറ്റി പെയ്ത മഴ കാപ്പിച്ചെടികളില്‍ രോഗ ബാധ വര്‍ധിപ്പിച്ചു.കറുത്തഴകല്‍, ഞെട്ടഴുകല്‍, കായ പൊഴിച്ചില്‍ പോലുള്ള രോഗ ബാധ മൂലം ഉത്പാദനത്തില്‍ കുറവ് വന്നിരുന്നു.
വിലക്കുറവിന്റെ കാലത്ത് കാപ്പിക്കുരു ഒരേ സമയം വിളവെടുപ്പിന് പാകമാകാതെ വന്നതോടെ കര്‍ഷകര്‍ പലരും വിളവെടുപ്പ് ഉപേക്ഷിച്ചിരുന്നു.കാപ്പിക്കുരു പറിച്ചെടുക്കാനുള്ള കൂലി നല്‍കുക ഈ കാലയളവില്‍ ലാഭകരമായിരുന്നില്ല.
ഇതെല്ലാം കര്‍ഷകരെ പോയ വര്‍ഷങ്ങളില്‍ കാപ്പി കൃഷിയില്‍ നിന്നും പിന്നോട്ടടിക്കുന്ന കാരണങ്ങളായി.ഇതാണ് ഇപ്പോഴത്തെ ഉത്പാദനക്കുറവിനുള്ള പ്രധാന കാരണം.കമ്പോളത്തില്‍ കാപ്പിക്കുരുവിന് 150ന് മുകളിലും കാപ്പി പരിപ്പിന് 250ന് മുകളിലും വില ലഭിക്കുന്നുണ്ട്.എന്നാല്‍ ഉത്പന്നമില്ലാതെ വന്നതോടെ ഇപ്പോഴത്തെ മെച്ചപ്പെട്ട വിലകൊണ്ട് കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമില്ലെന്നാണ് വാദം.