Share this Article
അനധികൃത മദ്യ വില്പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ നായയെ അഴിച്ചുവിട്ട് പ്രതി രക്ഷപ്പെട്ടു
The suspect escaped by unleashing the dog on the excise team who came to arrest the illegal sale of liquor

അനധികൃത മദ്യവില്പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് പ്രതി രക്ഷപ്പെട്ടു.. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ നാരായണ മംഗലത്താണ് സംഭവം. ഇയാളുടെ വീട്ടില്‍ നിന്നും 52 കുപ്പി വിദേശമദ്യം എക്സെ്സ് കണ്ടെടുത്തു.

കൊടുങ്ങല്ലൂർ  നാരായണാമംഗലം   പാറക്കൽ വീട്ടിൽ  38  വയസ്സുള്ള നിധിനാണ് രക്ഷപ്പെട്ടത്. അനധികൃതമായി മദ്യം സൂക്ഷിച്ച് വെച്ച് അമിത വിലയ്ക്ക്  വില്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സെെസ് സംഘം നിധിന്‍റെ വീട്ടിലേക്ക് പരിശോധനക്കെത്തിയത്.

കൊടുങ്ങല്ലൂർ റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്.  പിടിയിലാകുമെന്ന സാഹചര്യം വന്നതോടെ   എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട ശേഷം  പ്രതി നിധിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയില്‍    വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 52 കുപ്പി വിദേശ മദ്യവും, മദ്യവില്പനയ്ക്ക് ഉപയോഗിച്ചിരുന്ന  ഇലക്ട്രിക്ക്  സ്‌കൂട്ടറും എക്സെെസ് പിടികൂടി.   നിധിനെതിരെ  നിരന്തരം മദ്യവില്പന പരാതി ലഭിച്ചിരുന്നതായും ഇയാളെ മുൻപ് അമിതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും എക്‌സൈസ് അറിയിച്ചു. രക്ഷപ്പെട്ട നിധിനായി എക്സെെസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories