Share this Article
സ്‌കൂള്‍ ഗ്രൗണ്ടിലിറങ്ങി 20 ഓളം കാട്ടുപന്നികള്‍; വലഞ്ഞ് ഇടുക്കി മുരിക്കാട്ട് കുടി സ്‌കൂള്‍
About 20 wild boars entered the  Idukki Murikat Kudi School ground

കാട്ട് പന്നി ശല്യത്തിൽ വലഞ്ഞ് ഇടുക്കി മുരിക്കാട്ട് കുടി സ്കൂൾ .  കാട്ടുപന്നികൾ കൂട്ടം കൂട്ടമായെത്തുന്നത് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്.  കഴിഞ്ഞ ദിവസം 20 ഓളം പന്നികളാണ് സ്കൂളിൻ്റെ ഗ്രൗണ്ടിലെത്തിയത്. പന്നികളെ നിയന്ത്രിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

സ്വരാജ് മുരിക്കാട്ട്കുടി സ്കൂൾ ഇപ്പോൾ കാട്ട് പന്നികളുടെ പിടിയിലാണ്. രാപകൽ വ്യത്യാസമില്ലാതെയാണ് പട്ടികൾ സ്കൂൾ പരിസരത്ത് വിഹരിക്കുന്നത്. പകൽ സമയത്ത് പന്നികൾ സ്കൂൾ പരിസരത്ത് എത്തുന്നത് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ് .

കഴിഞ്ഞ ദിവസം 20 ഓളം പന്നികൾ അടങ്ങുന്ന പന്നി കൂട്ടമാണ് സ്കൂൾ ഗ്രൗണ്ടിൽ എത്തിയത്. ഈ സമയം ഗ്രൗണ്ടിൽ കുട്ടികളും ഉണ്ടായിരുന്നു. പന്നികളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് കുട്ടികൾ ഓടി രക്ഷപെട്ടത്.

വനത്തിൽ നിന്നുമിറങ്ങുന്ന പന്നികൾ കർഷകരുടെ കൃഷിയിടത്തിൽ തമ്പടിക്കുകയും കൃഷിദേഹണ്ഡങ്ങൾ നശിപ്പിക്കുകയും ചെയ്യും. തുടർന്ന് നാട്ടുകാരുടെ ജീവന് തന്നെ ഭീഷണി ഉയർത്തുകയും ചെയ്യും. ഇതുവരെ പ്രദേശത്ത് 10 ഓളം പേർക്ക് പന്നികളുടെ ആക്രമണം ഉണ്ടാവുകയും ചെയ്തു. 

പന്നികളെ നിയന്ത്രിക്കാൻ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നുമില്ല. അടിയന്തിരമായി പന്നിശല്യത്തിന് നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെയും പഞ്ചാചത്തിൻ്റെയും സ്കൂൾ അധികൃതരുടെയും ആവശ്യം.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories