എറണാകുളം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്ത റാഗി വിളവെടുത്തു. തരിശുഭൂമിയില്‍ നൂറുമേനി വിളയിച്ചതിന്റെ സന്തോഷത്തിലാണ് വനിതാക്കൂട്ടായ്മ.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കോമ്പൗണ്ടില്‍ തരിശുകിടന്ന 45 സെന്റ് സ്ഥലത്താണ് വനിത ഗ്രൂപ്പിന്റെ സഹകരണത്തോടെ റാഗി കൃഷിചെയ്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 8 പഞ്ചായത്തുകളിലും മില്ലറ്റ് കൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയുടെ ആദ്യപടിയാണിത്.
45 ദിവസം കൊണ്ടാണ് മില്ലറ്റ് വിളവെടുപ്പിന് തയ്യാറായത്. റാഗി കൃഷിയിലീടെ മികച്ച വിളവാണ് ലഭിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്‍ പറഞ്ഞു.
മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജനയുടെയും, കൃഷി വകുപ്പിന്റയും സഹകരണവും മില്ലറ്റ് കൃഷിക്ക് ലഭിച്ചിച്ചുണ്ട്. പഞ്ചായത്തിനു കീഴിലെ തരിശായി കിടക്കുന്ന മുഴുവന്‍ കൃഷിസ്ഥലങ്ങളും കൃഷിക്ക് അനുയോജ്യമാക്കുക എന്ന ലക്ഷ്യത്തിനും ഇതോടെ തുടക്കമായി.
വിളവെടുത്ത സ്ഥലത്ത് വിത്യസ്ഥമായ മറ്റ് കൃഷികള്‍ പരീക്ഷണം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ബ്ലോക്ക് പഞ്ചായത്ത്. വിളവെടുക്കുന്ന മില്ലറ്റ് ബ്ലോക്ക് പഞ്ചായത്തിന്റെ തന്നെ ഔട്ട്‌ലെറ്റ് വഴി വിറ്റഴിക്കാനാണ് തീരുമാനം.