Share this Article
വിവിധ ജില്ലകളിലായി നിരവധി മോഷണകേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
The police arrested the accused in several theft cases in different districts

തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, മൂന്നാര്‍ മേഖലകളില്‍ നിരവധി മോഷണകേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി മാങ്കുളം സ്വദേശി തോമസ് യോഹന്നാന്‍ ആണ് തിരൂര്‍ പൊലീസിന്റെ പിടിയിലായത്. മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ വധശ്രമം ഉള്‍പ്പടെ മൂന്നു കേസുകളിലെ പ്രതിയാണിയാള്‍. മോഷണത്തിനു ശേഷം മുങ്ങിയ ഇയാള്‍ മാങ്കുളം മേഖലയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ഗുണ്ടാലിസ്റ്റില്‍ പെടുത്തിയ ഇയാളെ പൊലീസ് അന്വേഷിച്ചുവരുന്നതിനിടയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories