കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ 14-ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് നടക്കുമ്പോള്‍ തൃശ്ശൂരിനും ഒരു ചരിത്രം പറയാനുണ്ട്...ഒരു എം.എല്‍.എ സിഒഎ സംസ്ഥാന പ്രസിഡന്‍റ് ആയതിൻ്റെ ചരിത്രം..1998ലെ തൃശ്ശൂര്‍ സമ്മേളനത്തിന് ഒരു വർഷം മുമ്പാണ് തൃശൂർ പ്രസ്സ് ക്ലബ്ബ് ഹാളിൽ ചേർന്ന സിഒഎ സംസ്ഥാന കമ്മിറ്റി ചരിത്രപരമായ ആ തീരുമാനം കെെക്കൊണ്ടത്..
1998ല്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന സി.ഒ.എ 2-ാമത് സംസ്ഥാന സമ്മേളനത്തില്‍ കോഴിക്കോട് 2ലെ അന്നത്തെ എം.എല്‍.എ ആയിരുന്ന എളമരം കരീമിനെയാണ് സംഘടന സംസ്ഥാന പ്രസിഡന്‍റായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്.
1998 മുതല്‍ ആറ് വര്‍ഷത്തോളം എളമരം കരീം സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ചു. സി.ഒ.എയുടെ ആരംഭകാലം കൂടിയായതിനാല്‍ സംഘടന ഇന്നത്തെയത്ര ശക്തമല്ലായിരുന്നു . കെ.എസ്.ഇ.ബി പോസ്റ്റുകളില്‍ കൂടി കേബിള്‍ വലിക്കാന്‍ പോലും ചെറുകിട കേബിൾ ഓപ്പറേറ്റർമാർക്ക് അനുമതിയില്ലായിരുന്നു..അതുകൊണ്ട് തന്നെ നിയമസഭയില്‍ സി.ഒ.എയുടെ നാവാകാന്‍ ഒരാള്‍ വേണമെന്ന ചിന്തയാണ് സംഘടനയെ ചരിത്രപരമായ ആ തീരുമാനത്തിലേക്കെത്തിച്ചത്..
അന്നത്തെ വര്‍ക്കിംങ്ങ് പ്രസിഡന്‍റ് മണ്ണുത്തി സ്വദേശി ജോസ് സി തോമസ്, ജനറല്‍ സെക്രട്ടറി തിരുവനന്തപുരം സ്വദേശി പ്രദീപ് കുമാർ, ട്രഷറർ നന്തിക്കര സ്വദേശി ദാമോദരന്‍ ഉള്‍പ്പടെയുള്ള ഭാരവാഹികളുടെ തോളോട് തോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനവും സംഘടനയുടെ വളര്‍ച്ചയെ വേഗത്തിലാക്കി.
കേബിള്‍ വലിക്കാന്‍ കെ.എസ്.ഇ ബി പോസ്റ്റുകള്‍ അനുവദിച്ച് കിട്ടുന്നതിനുള്ള പരിശ്രമങ്ങള്‍, സിഡ്കോ രൂപികരിക്കാനാവശ്യവമായ പ്രവര്‍ത്തനങ്ങള്‍, ഒരു കേന്ദ്രത്തില്‍ നിന്നും കേബിള്‍ സിഗ്നല്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയ വിപ്ളവകരമായ മാറ്റങ്ങളെല്ലാം സംഭവിച്ചത് ഈ കാഘട്ടത്തിലാണ്.
റൂറൽ ഇൻ്റർനെറ്റ് രംഗത്ത് രണ്ടാം സ്ഥാനത്തും , ഡിജിറ്റൽ കേബിൾ ടിവി രംഗത്ത് ആറാം സ്ഥാനത്തും, ബ്രോഡ്ബാൻഡ് രംഗത്ത് എട്ടാം സ്ഥാനത്തും കേരളാവിഷന്‍ എത്തിനില്‍ക്കുകയാണ്. 1996ല്‍ ആരംഭിച്ച് 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ സി.ഒ.എക്ക് പറയാനുള്ളത് കുത്തകകള്‍ക്ക് എതിരെയുള്ള പോരാട്ടത്തിന്‍റേയും, നേട്ടങ്ങളുടെയും കണക്കുകള്‍ മാത്രമാണ്..