Share this Article
ടോറസ്സ്‌ ലോറി ബെെക്കില്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
Torres crashes into bike student died tragically

തൃശ്ശൂര്‍ ചൊവ്വന്നൂരിൽ ടോറസ്സ്‌ ലോറി ബെെക്കില്‍ ഇടിച്ച്   വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പഴഞ്ഞി സ്വദേശി 18 വയസ്സുള്ള അപർണ്ണയാണ്‌ മരിച്ചത്. ചൊവ്വന്നൂർ വില്ലേജ്‌ ഓഫീസിന്‌ സമീപം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം..

ചൊവ്വന്നൂരില്‍ നടക്കുന്ന എസ്‌ എഫ്‌ ഐ സമ്മേളനത്തിൽ പങ്കെടുക്കാൻ സഹപാഠിക്കൊപ്പം വരുന്നതിനിടെ ആയിരുന്നു അപകടം. കുന്നംകുളത്ത്‌ നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക്‌ ബൈക്കിൽ വന്നിരുന്ന അപർണ്ണയെ പിന്നിൽ നിന്ന് വന്ന ടോറസ്സ്‌ ഇടിച്ചിടുകയായിരുന്നു, ബൈക്കും സഹപാഠിയും റോഡിന്‌ അപ്പുറത്തേക്ക്‌ വീണെങ്കിലും അപർണ്ണ ടോറസ്സിനടിയിലേക്ക്‌ വീഴുകയായിരുന്നു.

അപർണ്ണയുടെ തലയിലൂടെ ടോറസ്സിന്റെ ചക്രങ്ങൾ കയറിയിറങ്ങി. അപകടത്തിന്‌ ശേഷം ടോറസ്സ്‌ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കുന്നംകുളം പോലീസ് അന്വേഷണമാരംഭിച്ചു. പഴഞ്ഞി എം.ഡി കോളേജ് വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ്ണ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories