കോഴിക്കോട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടുപോത്തിറങ്ങി. കോഴിക്കോട് കൂരാച്ചുണ്ടിലാണ് കാട്ടുപോത്തിറങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ട് പോത്തിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു.
കോഴിക്കോട് കൂരാചുണ്ടിലാണ് ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി ഭീതി പടർത്തിയത്.പെരുവണ്ണമുഴി വന മേഖലയിൽ നിന്നാണ് കാട്ട് പോത്ത് എത്തിയത് എന്നാണ് സൂചന. പുലർച്ചെ അഞ്ചുമണിയോടെ ചാലിടം അങ്ങാടിയിൽ കണ്ട കാട്ട് പോത്ത് പിന്നീട് ജനങ്ങൾക്ക് പിന്നാലെ ഓടിയും വീടിന്റെ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചും ഭീതി പടർത്തി.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്‌ഥലത്ത് എത്തിയെങ്കിലും കാട്ട് പോത്തിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.ഏറ്റവും കൂടുതൽ ആളുകൾ കൂടിചേരുന്ന കൂരാചുണ്ട് അങ്ങാടിയിലാണ് ഇപ്പോൾ കാട്ട് പോത്ത് നിലയുറപ്പിച്ചിരിക്കുന്നത് .
ഇതുവരെ നാശനഷ്ടങ്ങളോ കാട്ടുപോത്തിന്റെ അക്രമണമോ ഉണ്ടായിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്‌ഥർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.എന്നാൽ കാട്ട് പോത്തിനെ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.