സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പോലീസ് ലാത്തിച്ചാർജ്ജ് നടത്തി. നിരവധി പ്രവർത്തകർക്ക് പരിക്ക്. അതേ സമയം കോളജ് ഡീന്‍ എം.കെ നാരായണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡീനിന്റെ തൃശ്ശൂര്‍ കൊക്കാലയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിൽ കലാശിച്ചു.
വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചില്‍ സംഘർഷം.
പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്ന് ഗ്രനേഡും ജലപീരങ്കയും പ്രയോഗിച്ചു. പരിക്കേറ്റ അഞ്ച് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രവർത്തകർ വെറ്ററിനറി കോളജിന് മുന്നില്‍ ദേശീയപാത ഉപരോധിച്ചു.ഉച്ചയോടെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ മാർച്ചുമായെത്തിയത്.
വെറ്ററിനറി കോളജിന് പുറത്ത് മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. പ്രവർത്തകർ ഇത് ചാടിക്കടക്കാൻ ശ്രമിച്ചതോടെ ആദ്യം ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, പിന്തിരിയാതെ കെ.എസ്.യു പ്രവർത്തകർ മാർച്ച് തുടർന്നതോടെ ലാത്തിച്ചാർജും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിക്കുകയായിരുന്നു. അതേ സമയം കോളജ് ഡീനിന്റെ തൃശ്ശൂര്‍ കൊക്കാലെയിലുള്ള സ്റ്റാഫ് ക്വോര്‍ട്ടേഴ്‌സിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ്സ് മാർച്ച്
കെ.പി.സി.സി സെക്രട്ടറി ജോണ്‍ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ച് കൊക്കാലെ കവലയിൽ പോലീസ് തടഞ്ഞു. ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീലങ്കി പ്രയോഗിക്കുകയായിരുന്നു.