തൃശൂർ മണലൂർ വില്ലജ് ഓഫീസിലെ വിലപ്പെട്ട രേഖകള്‍ നാശത്തിന്റെ വക്കില്‍..യാതൊരു സുരക്ഷയില്ലാതെ റെക്കോർഡ് റൂമിൽ കൂട്ടിയിട്ട നിലയിലാണ് രേഖകൾ.. കാലപ്പഴക്കം മൂലം വാതിലുകള്‍ അടർന്നു വീണു തുടങ്ങിയ കെട്ടിടത്തിൽ ചിതലിന്‍റേയും, ഇഴജന്തുക്കളുടെയും ശല്യവും രൂക്ഷമാണ്.. ഭീതിയോടെയാണ് ഉദ്യോഗസ്‌ഥർ ഇവിടെ ജോലി ചെയ്യുന്നത്
മണലൂർ വില്ലേജ് ഓഫീസിൽ രണ്ടു മാസമായി വില്ലേജ് ഓഫീസറില്ല. രേഖകൾ ഒപ്പിട്ടു കിട്ടാൻ നാട്ടുകാർ പലതവണ കയറിയിറങ്ങി നട്ടം തിരിയുകയാണ്. സൂക്ഷിച്ചു നടന്നില്ലെങ്കിൽ പാമ്പു കടിയേൽക്കാനും സാധ്യത ഏറെയെന്ന് നാട്ടുകാർ പറയുന്നു.
റെക്കോർഡ് റൂമിൽ ഉദ്യോഗസ്ഥർ പലതവണ പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് ഒന്ന് മാത്രം. റെക്കോർഡ് റൂം നശിച്ചു കിടക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി.
രേഖകൾ മിക്കതും കീറപ്പെട്ടികളിലും കീറിയ ഷീറ്റുകൾ കൊണ്ട് ചുറ്റിയും അലസമായി കൂട്ടിയിട്ടിരിക്കുകയാണ്. ജീവനക്കാർക്ക് ഇതിനകത്തേക്ക് കയറാൻ തന്നെ ഭയമാണ്. മുറികളുടെ വാതിലുകളെല്ലാം കാലപ്പഴക്കം കൊണ്ട് തകർന്നു വീണു. ചിലത് അഴിച്ചു വച്ചിരിക്കുന്നു. വില്ലേജ് കോമ്പൗണ്ട് വൃത്തിഹീനമായും പറമ്പിലെ കിണർ മലിനപ്പെട്ടും കിടക്കുകയാണ
ഇതിനെല്ലാം പുറമെ വില്ലേജ് ഓഫീസര്‍ ഇവിടെ ഇല്ലാതായിട്ട് മാസം രണ്ടായി. മറ്റു ഉദ്യോഗസ്ഥർ 5 പേർ കുറഞ്ഞത് വേണമെന്നിരിക്കെ ആകെയുള്ളത് രണ്ടു പേരും ഒരു താൽക്കാലിക ജീവനക്കാരിയുമാണ്.