Share this Article
'മദ്യപാനത്തെതുടര്‍ന്ന് തര്‍ക്കം'; സഹോദരന്‍ അനിയനെ വെടിവെച്ച് കൊന്നു
'drunken altercation'; brother shot and killed his  yonger brother

കാസർഗോഡ്, കുറ്റിക്കോലിൽ  ജേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു.നൂഞ്ഞങ്ങാനത്ത്അശോകൻ ആണ് മരിച്ചത്.മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ അർദ്ധരാത്രിയോടെ യാണ്  ബാലകൃഷ്ണൻ നാടൻ തോക്ക് ഉപയോഗിച്ച് അനുജനെ കൊലപ്പെടുത്തിയത്. ഇവർ തമ്മിൽ മുൻപും  തർക്കമുണ്ടയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. അയൽവാസിയുടെ തോക്ക് ഉപയോഗിച്ചായിരുന്നു നിറയൊഴിച്ചത്. വയറിൽ ഗുരുതര പരിക്കേറ്റ അശോകനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജേഷ്ഠൻ ബാലകൃഷ്ണൻ ബേഡകം പൊലീസ് കസ്റ്റഡിയിലാണ് . ഉപയോഗിച്ച നാടൻ തോക്കിനെ കുറിച്ചും പോലീസ് അന്വേഷണം നടത്തി വരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories