Share this Article
image
കളരിപ്പയറ്റിലൂടെ കാണികളെ ഞെട്ടിച്ച് ഫോര്‍ട്ട് കൊച്ചിയിലെ പെണ്‍ കൂട്ടം
Fort Kochi's female group shocked the audience with Kalaripayat

കളരിപ്പയറ്റ് പ്രദര്‍ശനത്തിലൂടെ കാണികളെ ഞെട്ടിച്ച് ഫോര്‍ട്ട് കൊച്ചിയിലെ പെണ്‍ കൂട്ടം. 6 വയസ്സു മുതലുള്ള പെണ്‍കുട്ടികളാണ് വീരാംഗന 2024 എന്ന പേരില്‍ കളരിപ്പയറ്റ് പ്രദര്‍ശനം നടത്തിയത്. ദക്ഷിണ ഭാരത കളരിയുടെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം.

ദക്ഷിണ ഭാരത കളരിയുടെ കീഴിലുള്ള വനിതാ സംഘമാണ് അഞ്ചാം വര്‍ഷം തുടര്‍ച്ചയായി കളരിപ്പയറ്റ് പ്രദര്‍ശനം നടത്തിയത്. വീരാംഗന 2024 എന്നാണ് പ്രദര്‍ശനത്തിന്റെ പേര്. പെണ്‍കരുത്തിന്റെ നേര്‍സാക്ഷ്യമാണ് ഇവിടുത്തെ ഓരോ പെണ്‍കുട്ടിയുടെയും ചുവടുകള്‍.

6 മുതല്‍ 75 വയസ്സു വരെ പ്രായമുള്ള 110ഓലം പേരാണ് ദക്ഷിണ ഭാരത കളരിയില്‍ പഠിക്കുന്നത്. വര്‍ഷങ്ങളായി ഫോര്‍ട്ട് കൊച്ചിയിലെ ഈ കളരിയില്‍ നിന്ന് നിരവധി പേരാണ് അഭ്യാസങഅങള്‍ പഠിക്കുന്നത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അടക്കം നിരവധി അംഗീകാരങ്ങളും വീരാംഗനയ്ക്ക് ലഭിച്ചിട്ടുണ്ട്. 

മെയ്ത്താരിയും കോല്‍ത്താരിയും കൃത്യതയോടും വ്യക്തതയോടും കൂടിയാണ് ഓരോരുത്തരും അവതരിപ്പിച്ചത്. കാണാന്‍ സ്വദേശികളും വിദേശികളും എത്തിയിരുന്നു. മെറീന ഗുരുക്കളുടെ നേതൃത്വത്തിലാണ് ഓരോരുത്തരും അടവുകള്‍ പഠിച്ചത്. കളരിയ്ക്ക് ഒപ്പം യോഗാഭ്യാസങ്ങളും ഇവര്‍ പഠിക്കുന്നുണ്ട്.

കളരി ഗുരുക്കള്‍ പത്മശ്രീ എസ് ആര്‍ ഡി പ്രസാദാണ് ഇത്തവണത്തെ വീരാംഗന പരിപാടി ഉദ്ഘാടനം ചെയ്തത്. ജീവനീയം സ്ഥാപക ഡോ രശ്മി പ്രമോദ് ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരുന്നു.        



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories